👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

സാങ്കേ‌തിക വിദ്യാരം​ഗത്ത് ഇന്ത്യക്ക് വലിയ പുരോ​ഗതി, വിദേശ നിക്ഷേപവും കൂടിയെന്ന് പ്രധാനമന്ത്രി
(VISION NEWS 11 ഓഗസ്റ്റ് 2021)

സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടി. അവസരങ്ങൾ ഫലപ്രദമായി ഉപയോ​ഗിക്കാൻ വ്യവസായ ലോകം തയാറാകണമെന്നും മോദി പറഞ്ഞു.

സ്വന്തം നാട്ടിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് രാജ്യത്തിന് വേണ്ടത്. വലിയ മഹാമാരിയിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ റെക്കോർഡ് നേട്ടം ഉണ്ടാക്കി. വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. 

പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾ വരുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. സ്വകാര്യമേഖലക്കായി വാതിലൂകൾ കൂടുതൽ തുറക്കുകയാണ് കേന്ദ്ര സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സി ഐ ഐ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only