👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി
(VISION NEWS 11 ഓഗസ്റ്റ് 2021)
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി. കാസർകോട് ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി മാനേജിങ് ഡയറക്ടറാണ് പൂക്കോയ തങ്ങൾ. പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഒമ്പത് മാസമായി ഒളിവിലായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകൻ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. കമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി.കെ.പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്ത സമിതി അംഗമായിരുന്നു അദ്ദേഹം.

ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു കമറുദ്ദീൻ. ജ്വല്ലറിയുടെ കാസർകോട് ശാഖയിലേക്ക് 749 പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only