👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

ഡെൽറ്റ വില്ലനായി; അമേരിക്കയിൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു
(VISION NEWS 10 ഓഗസ്റ്റ് 2021)




ഡെൽറ്റ വകഭേ​ദം വ്യാപിക്കുന്നതോടെ അമേരിക്കയിൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യത്ത് കൊവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ്​ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. ലൂസിയാന, ഫ്ലോറിഡ, അര്‍കാന്‍സസ്​ എന്നിവിടങ്ങളിലാണ്​ രോഗബാധ രൂക്ഷമായത്​.ഡെല്‍റ്റ വകദേദം പടര്‍ന്ന്​ പിടിക്കുന്നതും വാക്​സിനേഷന്‍ കുറഞ്ഞതുമാണ്​ ഇതിന്​ കാരണം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക്​ ഓ​​ട്ടോ ഷോ അധികൃതര്‍ റദ്ദാക്കി. ലൂസിയാനയില്‍ വൈറസ്​ ബാധ രൂക്ഷമായതോടെ ദ ന്യൂ ഓര്‍ലിയന്‍സ്​ ജാസ്​ ഫെസ്റ്റ്​ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉപേക്ഷിച്ചു. ഫ്ലോറിഡയടക്കം സ്​കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക്​ മാസ്​ക്​ നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്​. ഡെല്‍റ്റ വകഭേദം ആല്‍ഫ വകദേദത്തെ അപേക്ഷിച്ച്‌​ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാല്‍ മാസ്​ക്​ നിര്‍ബന്ധമാക്കണമെന്നാണ് ഒരു വിഭാ​ഗത്തിന്റെ​ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only