24 ഓഗസ്റ്റ് 2021

നീന്തൽ സർട്ടിഫിക്കറ്റ്‌: ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ നിന്നും അറിയിക്കുന്നത്‌.
(VISION NEWS 24 ഓഗസ്റ്റ് 2021)


ഓമശ്ശേരി :പ്ലസ് വൺ അഡ്മിഷനു വേണ്ടി നീന്തൽ അറിയുന്ന കുട്ടികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലാണ്‌ നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നത്.അതുകൊണ്ട് ഗ്രാമപഞ്ചായത്ത്‌ നൽകിയ നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ സമർപ്പിച്ച് കൗണ്ടർ സൈൻ ചെയ്യേണ്ടതുണ്ട്‌.വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സൗകര്യാർത്ഥം ഇതിന്‌ പഞ്ചായത്ത്‌ ഭരണ സമിതി പ്രത്യേകം അവസരമൊരുക്കിയ വിവരം അറിയിക്കുകയാണ്‌.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ നൽകിയിട്ടുള്ള നീന്തൽ സർട്ടിഫിക്കറ്റ്‌ മാർക്ക്‌ ലിസ്റ്റിന്റെയും ആധാർ കാർഡിന്റേയും പകർപ്പ്‌ സഹിതം നാളെ(25/08/2021 ബുധൻ)2 മണിക്ക്‌ മുമ്പ്‌ അതത്‌ വാർഡ്‌ മെമ്പർമാരെ ഏൽപ്പിക്കണം.ഇതോടൊപ്പം വിദ്യാർത്ഥി ഒപ്പ്‌ വെച്ച ജില്ലാ സ്പോർട്സ് കൗൺസിൽ തയ്യാറാക്കിയിട്ടുള്ള സത്യ പ്രസ്താവനയും സമർപ്പിക്കണം.ഇങ്ങിനെ എല്ലാ രേഖകളും സഹിതം ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ ഗ്രാമപഞ്ചായത്തധികൃതർ നേരിട്ട്‌ ജില്ലാ സ്പോർട്സ്‌ കൗൺസിലിൽ നിന്നും കൗണ്ടർ സൈൻ ചെയ്യിക്കുന്നതായിരിക്കും.

നിശ്ചിത സമയം കഴിഞ്ഞ്‌ വരുന്നവർക്ക്‌ ഈ അവസരം ലഭിക്കില്ല.അവർ നേരിട്ട്‌ ജില്ലാ സ്പോർട്സ്‌ കൗൺസിലിന്റെ കോഴിക്കോട്ടെ ഓഫീസിൽ പോവേണ്ടതായി വരും.അതിനാൽ മേൽ സൂചിപ്പിച്ച സമയത്തിനുള്ളിൽ തന്നെ വാർഡ്‌ മെമ്പർമാർ വശം രേഖകൾ കൊടുത്തേൽപ്പിക്കാൻ ശ്രദ്ധിക്കുക.

പി.അബ്ദുൽ നാസർ
(പ്രസിഡണ്ട്‌,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌)
24/08/2021

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only