👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

വിസ്മയയുടെ മരണം: കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു.
(VISION NEWS 06 ഓഗസ്റ്റ് 2021)


തിരുവനന്തപുരം ∙ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. സ്ത്രീധനപീഡനക്കേസിൽ സർക്കാർ ജീവനക്കാരനെ പിരിച്ചുവിടുന്നതും ഇതാദ്യമായാണ്.

ഗതാഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാകും മുൻപ് പിരിച്ചുവിടുന്നത് അത്യപൂർവ നടപടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only