👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

ഗോ​ഗ്ര​യി​ല്‍ ​നി​ന്നും ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ പി​ന്‍​വാ​ങ്ങി
(VISION NEWS 07 ഓഗസ്റ്റ് 2021)

15 മാ​സം മു​ഖാ​മു​ഖം ​നി​ന്ന​ ശേ​ഷം കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ സം​ഘ​ര്‍​ഷ മേ​ഖ​ല​യാ​യ ഗോ​ഗ്ര​യി​ല്‍ ​നി​ന്നും ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വാ​ങ്ങി. ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു സൈ​ന്യ​ങ്ങ​ളും മ​ട​ങ്ങി​യെ​ന്നും ഇ​രു​ഭാ​ഗ​ത്തെ​യും സൈ​ന്യം ഇ​പ്പോ​ള്‍ സ്ഥി​രം താ​വ​ള​ങ്ങ​ളി​ലാ​ണെ​ന്നും ​സേന അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ എ​ല്ലാ താ​ല്‍​ക്കാ​ലി​ക നി​ര്‍​മി​തി​ക​ളും ഒ​ഴി​വാ​ക്കി​യ​താ​യും ഇ​രു വി​ഭാ​ഗ​വും പ​ര​സ്​​പ​രം പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​യ സ്​​ഥി​തി നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നും സൈ​ന്യം വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​നു പ​രി​ഹാ​രം തേ​ടി ഇ​ന്ത്യ-​ചൈ​ന സേ​ന ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ത്തി​യ 12ാം വ​ട്ട കൂ​ടി​ക്കാ​ഴ്​​ച​ക്കു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only