19 ഓഗസ്റ്റ് 2021

അമേരിക്കൻ സേന ​അഫ്ഗാനിൽ തുടരുമെന്ന് ബൈഡൻ
(VISION NEWS 19 ഓഗസ്റ്റ് 2021)
സ്ഥിതിഗതികൾ ഗുരുതരമാകുന്ന അഫ്​ഗാനിസ്​താനിൽ ആഗസ്റ്റ്​ 31ന്​ ശേഷവും യു.എസ്​ സേന തുടർന്നേക്കുമെന്ന സൂചന നൽകി പ്രസിഡന്‍റ്​ ജോ ബൈഡൻ. അമേരിക്കക്കാർ രാജ്യത്ത്​ നിലനിൽക്കുന്നിടത്തോളം അമേരിക്കൻ സൈന്യവും നിലനിൽക്കുമെന്നാണ് ബൈഡന്‍റെ പ്രഖ്യാപനം. ആഗസ്റ്റ്​ 31നകം എല്ലാ അമേരിക്കക്കാരും അഫ്​ഗാൻ വിട്ടാൽ സൈനിക പിന്മാറ്റവും അതിനകം​ പൂർത്തിയാക്കും.

സൈനിക പിന്മാറ്റത്തിന്‍റെ വേഗം കുറക്കാൻ യു.എസ്​ സാമാജികർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കക്കാരെയും അവർക്കൊപ്പം ജീവനക്കാരായുണ്ടായിരുന്ന അഫ്​ഗാനികളെയും അമേരിക്കയിലെത്തിക്കുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. എന്നാൽ, ഈ വിഭാഗത്തിൽ പെടുന്ന എല്ലാ അഫ്​ഗാനികളെയും കൊണ്ടുപോകുന്നത്​ ഇപ്പോൾ അമേരിക്കയുടെ പരിഗണനയിലില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only