09 ഓഗസ്റ്റ് 2021

ഹയർ സെക്കണ്ടറി - ബിരുദ സീറ്റുകൾ വർദ്ധിപ്പിക്കുക.
(VISION NEWS 09 ഓഗസ്റ്റ് 2021)


കൊടുവള്ളി :  പുതിയ അധ്യയന വർഷത്തിൽ  ഹയർസെക്കണ്ടറി-ബിരുദ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് കൊടുവള്ളി സി.എച്ച് അക്കാദമി ആവശ്യപ്പെട്ടു. എസ്.എസ്.എൽ . എസി പ്ലസ് ടു റിസൽട്ട് വന്നപ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സീറ്റകൾ ഇല്ലാത്തതിനാൽ ഉപരി പഠനം നിഷേധിക്കപ്പെടും. സർക്കാർ അടിയന്തിരമായി ഈ വിഷയം മനസിലാക്കി സീറ്റ് വർദ്ധനവ് നടത്തുകയോ പുതിയ ബാച്ചുകൾ അനുവദിക്കുകയോ ചെയ്യണമെന്ന് സി.എച്ച് അക്കാദമി യൂണിയൻ കൗൺസിൽ  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  പ്രതിഷേധ സംഗമം കൊടുവള്ളി ബ്ലോക്ക് മെമ്പർ  ഷിൽന ഷിജു ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ  ഷഹിൻഷ കാരാട്ട് അധ്യക്ഷത വഹിച്ചു. അക്കാദമി പ്രസിഡൻ്റ് പി. അനീസ് , ജന.സെക്രട്ടറി നൗഫൽ പുല്ലാളൂർ, യൂത്ത് കോഡിനേറ്റർ സൈനുദ്ധീൻ ചോലയിൽ , ടി അഷ്റഫ് , അഹമ്മദ് ശഹബി, മടവൂർ അനീസ് , സിനാൻ .പി.കെ, ഇസ്മായിൽ ഡാനിഷ്, ഫാസിൽ മദ്രസ ബസാർ, ഫിനു ഫഹദ്, ജസീർ.വി. , മുസ് ഫിർ പാലങ്ങാട്, നാഫിയ സഹ് ല, മുഹമ്മദ് നജീബ്.ടി.എ, സാബിത്ത് തലപ്പെരുവണ്ണ, അനസ് പാറന്നൂർ, ശാഫി.കെ, ഷംനാദ് ഓമശ്ശേരി പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only