👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

പാറോതൊടുകയിൽ രവി കുടുംബ സഹായ സമിതി രൂപീകരിച്ചു
(VISION NEWS 25 ഓഗസ്റ്റ് 2021)വെണ്ണക്കാട്:വെണ്ണക്കാട് പാറോതൊടുകയിൽ രവി കുടുംബ സഹായ സമിതി രൂപീകരിച്ചു കെട്ടിടനിർമ്മാണ തൊഴിലാളി ആയിരുന്ന രവി ജൂലൈ 31നു നിർമാണ സ്ഥലത്ത് ടെറസിൽ നിന്ന് വീണു ഉണ്ടായ അപകടത്തെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഓഗസ്റ്റ് 2 ന് മരണപ്പെടുകയും ആയിരുന്നു. രണ്ട് വയസ്സുള്ള മകളും ഏഴ് വയസ്സുള്ള മകനും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു ഈ സഹോദരൻ. വളരെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഈ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, ടി മൊയ്തീൻ കോയ, റംസിയ ടീച്ചർ , കളത്തിങ്ങൽ ജമീല എന്നിവർ രക്ഷാധികാരികളായും ,
 പി പി മൊയ്തീൻകുട്ടി ചെയർമാൻ , എൻ കെ മുഹമ്മദ് ഹാജി കൺവീനർ ,വി പ്രജീഷ് ട്രഷറർ,
 പിടി ശംസുദ്ദീൻ, എം എം ദാമോദരൻ, വിഎം സതീഷ് കുമാർ എന്നിവർ വൈസ് ചെയർമാൻമാരും സി പി അബ്ദുൽ റഷീദ്, ജലീൽ പി കെ , സജിത്ത് ലാൽ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള 25 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only