👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ഓഗസ്റ്റ് 2021

ഡോക്ടർമാർക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അശ്ലീല സംസാരവും പതിവാക്കിയ യുവാവ് അറസ്റ്റിൽ
(VISION NEWS 30 ഓഗസ്റ്റ് 2021)
കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ എർപ്പെടുത്തിയ ടെലി മെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി പോർട്ടലിൽ കയറി ഡോക്ടർമാരെ നഗ്നത പ്രദർശിപ്പിക്കുന്നതോടൊപ്പം അശ്ലീല സംസാരങ്ങൾ നടത്തുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു വന്ന യുവാവ് അറസ്റ്റിൽ.

തൃശ്ശൂർ ജില്ലയിൽ മണലൂർ പഞ്ചായത്ത് വാർഡ് 8-ൽ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം കരിപ്പയിൽ വീട്ടിൽ സഞ്ജയ് കെ ആർ (25) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസങ്ങളിലായി വിവിധ തലങ്ങളിലൂടെ ഇ-സഞ്ജീവനി പോർട്ടൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഉറവിടം മനസ്സിലാക്കി.

രോഗിയാണന്ന വ്യാജേന ഇ-സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറെ തന്റെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് അശ്ലീല സംഭാഷണം മാത്രം നടത്തിവന്ന ഇയാൾ വനിതാ ഡോക്ടർമാർക്ക് സ്ഥിരം ശല്യമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും ലഭ്യമാക്കിയ വിവരങ്ങളിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയെ തൃശ്ശൂർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only