31 ഓഗസ്റ്റ് 2021

വാഹനനികുതി അടയ്ക്കേണ്ട അവസാന തീയതി നീട്ടി: മന്ത്രി ആന്റണി രാജു.
(VISION NEWS 31 ഓഗസ്റ്റ് 2021)

സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. നികുതി അടക്കേണ്ട തീയതി ഇന്ന് അവസാനിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only