👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 ഓഗസ്റ്റ് 2021

സ്റ്റെപ്പ്സ് ഫാഷൻ ഫീറ്റ് കൊടുവള്ളി ഗ്രീൻ ആർമി ചാരിറ്റിക്ക് ധനസഹായം നൽകി
(VISION NEWS 16 ഓഗസ്റ്റ് 2021)കൊടുവള്ളി* : ഫൂട്‌വെയർ വ്യാപാരരംഗത്ത് കൊടുവള്ളിയിലെ ഏറ്റവും പുതിയ സംരംഭമായ *STEPS Fashion feet* ജീവകാരുണ്യ കൂട്ടായ്മയായ ഗ്രീൻ ആർമി കൊടുവള്ളിക്ക്(റജി.ഹരിത സേന സൊസൈറ്റി) ധനസഹായം നൽകി . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവന മേഖലയിൽ വൈറ്റ് ഗാർഡ് അടക്കുള്ള മറ്റു സന്നദ്ധ സംഘടനകളുമായി ചേർന്നും സ്വന്തമായി ആംബുലൻസ് സർവീസ് നടത്തിയും മികച്ച പ്രവർത്തനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഗ്രീൻ ആർമിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഫണ്ട് കൈമാറിയത്. . പ്രളയ സമയത്തും,നിപ്പ കാലഘട്ടത്തിലെ വളണ്ടിയർ സേവനവത്തിനും പ്രശംസ നേടിയ ഗ്രീൻ ആർമി താമരശ്ശേരി താലൂക്ക് ആശുപത്രി ഡയലിസിസ് സെന്ററിനടക്കം ധനസഹാ നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ രോഗികൾക്കും വിദ്യാഭ്യാസ പ്രോത്സാഹനത്തിനുമായി അഞ്ച് വർഷത്തിനിടെ അരക്കോടിയോളം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ കൊടുവള്ളി മണ്ഡലത്തിലുടനീളം ഗ്രീൻ ആർമി കൂടായ്മ നടത്തി കഴിഞ്ഞു.
സ്റ്റെപ്പ്സ് ഫൂട്ട് വെയർ എം.ഡിയും ഓമശ്ശേരി പഞ്ചായത്ത് ജി.സി.സി.കെ എംസി.സി ഭാരവാഹിയുമായ ഷാജഹാൻ നടമ്മൽ പൊയിലിൽ നിന്ന് ഗ്രീൻ ആർമി വേണ്ടി വൈസ് പ്രസിഡണ്ട് സിദ്ധീഖ് മലബാറി തുക ഏറ്റുവാങ്ങി . ഗ്രീൻ ആർമി ട്രഷറർ റഷീദ് വരുവിൻകാല , സെക്രട്ടറി ജാബിർ ഹാജി വാവാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only