👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

ഓമശ്ശേരി കാതിയോട് കരിമ്പൻകോട്ട് ഹുസൈൻ മാസ്റ്റർ നിര്യാതനായി.
(VISION NEWS 17 ഓഗസ്റ്റ് 2021)


ഓമശ്ശേരി-കാതിയോട്:
അൽ ഇർഷാദ് ജനറൽ മാനേജറും 
കാതിയോട് ലജ്നത്തു- അൽഹിദായാട്രസ്റ്റ്‌  സെക്രട്ടറിയും ആയിരുന്ന
കാതിയോട് കരിമ്പലങ്ങോട്ട് 
അസൈൻ മാസ്റ്റർ (69) മരണപ്പെട്ടു.

ഇന്നു രാവിലെഹൃദയസംബന്ധമായ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തുകയും പരിശോധനക്കിടയിൽ ആരോഗ്യസ്ഥിതി മോശമാവുകയും വൈകുന്നേരത്തോടെ മരണപ്പെടുകയുമായിരുന്നു.
നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും മനസ്സിൽ ഇടം നേടിയ അധ്യാപകനും നല്ലൊരു കർഷകനുമായിരുന്നു.
കെടയത്തൂർ എ ൽ പി സ്കൂൾ, കാതിയോട് എ ൽ പി സ്കൂൾ,   ബാലുശ്ശേരിഹൈസ്‌കൂൾ ,കൊടുവള്ളി ഹൈസ്കൂൾ, നീലേശ്വരം ഹൈസ്കൂൾ, നാദാപുരം യു പി സ്കൂൾ ,
എന്നിവിടങ്ങളിലും 
മണാശ്ശേരി യു പി സ്കൂളിൽ പ്രധാന അദ്ധ്യാപകൻ ആയും
സേവനമനുഷ്ടിച്ചിട്ടുണ്ട്.ഭാര്യ: സൈനബ

മക്കൾ:സാജിത
ഷാഹിന, ഉമ്മുസൽ‍മ മുസ്തഫ.

മരുമക്കൾ : അബ്ദു സമദ്, അഹമ്മദ് ഷാഫി, സിദ്ധീഖ്.

ഖബറടക്കം നാളെ 18/08/2021(ബുധൻ) രാവിലെ 09:30 ന് പൂളപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only