👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 ഓഗസ്റ്റ് 2021

എം എൽ എ മാർക്ക് സ്വീകരണം നൽകി
(VISION NEWS 16 ഓഗസ്റ്റ് 2021)


കൊടുവള്ളി ലൈറ്റിങ് ക്ലബ്ബ് കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച 
എം കെ മുനീർ, കുന്നമംഗലം എംഎൽഎ അഡ്വക്കേറ്റ് പി ടി എ റഹീം തുടങ്ങിയവർക്ക് സ്വീകരണം നൽകി. ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്കോട് കൂടി വിജയിച്ച മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും എംഎൽഎമാർ നിർവഹിച്ചു.

ചടങ്ങിൽ എം കെ മുനീർ എംഎൽഎ ക്കുള്ള സ്നേഹോപഹാരം ക്ലബ് പ്രസിഡണ്ട് ഫൈസൽ മാക്സ് കൈമാറി കുന്നമംഗലം എംഎൽഎ പി ടി എ റഹീം അവർക്കുള്ള സ്നേഹോപഹാരം ക്ലബ്ബ് സെക്രട്ടറി സികെ ജലീൽ നൽകി.

ചടങ്ങിൽ തങ്ങൾസ് മുഹമ്മദ്,കെ കെ ഹംസ, പിടി എ ലത്തീഫ്,വി സി ഹംസ,കെ കെ സുബൈർ,കെ വി നൗഷാദ്,കെ കെ എ കാദർ,തുടങ്ങിയവർ പങ്കെടുത്തു 

ഫൈസൽ മാക്സ് അധ്യക്ഷനായ ചടങ്ങിൽ 
സികെ ജലീൽ സ്വാഗതവും നെജു തങ്ങൾസ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only