👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

സ്വാഗത സംഘം ഓഫീസ് തുറന്നു
(VISION NEWS 14 ഓഗസ്റ്റ് 2021)



നരിക്കുനി : സുന്നി സംഘ കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 26 ന് നരിക്കുനിയില്‍ നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു.  പി പി ഉസ്താദ് സ്മാരക സാന്ത്വന കേന്ദ്രം, ആംബുലന്‍സ് എന്നിവയുടെ ധനശേഖരണാര്‍ഥമാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി വിഷയാവതരണം നടത്തി. ടി കെ മുഹമ്മദ് ദാരിമി, പാലത്ത് അബ്ദുറഹ്‌മാന്‍ ഹാജി, സി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ടി കെ എ സിദ്ദീഖ്, വി പി ഇബ്‌റാഹിം സഖാഫി, ഒ പി മുഹമ്മദ് , പി പി എം ബഷീര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only