👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

മെഗാ വാക്‌സിനേഷന്‍ ഡ്രൈവിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
(VISION NEWS 06 ഓഗസ്റ്റ് 2021)





രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ നടപടികള്‍ വേഗം കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത നാല് മാസത്തിനുള്ളില്‍ വാക്‌സിന്റെ ഉത്പ്പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവന്നിട്ടുണ്ട്.ഡിസംബര്‍ മാസത്തിനുള്ളില്‍ രാജ്യത്ത് 136 കോടി ഡോസ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് മാസം 3.15 കോടി ഡോസ് കോവാക്‌സിനും 23 കോടി ഡോസ് കോവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 26.15 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 28.25 കോടി ഡോസ് വാക്‌സിന്‍ ഡോസുകള്‍ വീതം വിതരണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only