01 ഓഗസ്റ്റ് 2021

കെ.എം. ഒ ഇസ്ലാമിക് അക്കാദമി സ്ഥാപക ദിന പരിപാടികൾക്ക് തുടക്കമായി
(VISION NEWS 01 ഓഗസ്റ്റ് 2021)


കൊടുവള്ളി കെ.എം. ഒ ഇസ്ലാമിക്  അക്കാദമിയുടെ ഏഴാം സ്ഥാപക ദിനത്തോടനുബന്ധിച്ച്  7 ദിവസം നീണ്ടു നിൽക്കുന്ന  വിപുലമായ പരിപാടികൾ നടക്കും. ആഗസ്റ്റ് 01 മുതല്‍ 07 കൂടിയ ദിവസങ്ങളിലായി ഗ്രാന്റ് അസംബ്ലി,വെബ് സൈറ്റ് ലോഞ്ചിങ്,ലൈവ് ടോക്ക്,മിഷന്‍'25 പദ്ധതി പ്രഖ്യാപനം , ഇശല്‍ നൈറ്റ്, സ്മൃതി പഥങ്ങളിലൂടെ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വിദ്യാർത്ഥി യൂണിയൻ കിസ് വയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത് .

ആറാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്ഥാപന ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും സംഗമിച്ച  ഗ്രാൻ്റ് മീറ്റിംഗിൽ  ദാറുല്‍ ഹുദ വൈസ് ചാന്‍സിലര്‍ ഉസ്താദ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി  നിർവ്വഹിച്ചു.കമ്മിറ്റി ഭാരവാഹികളായ പി ടി എ റഹീം എം എല്‍ എ, സി പി അബ്ദുല്ലക്കോയ  തങ്ങൾ, പ്രിൻസിപ്പൽ  എ.പി. എം. ബശീർ ഹുദവി എന്നിവര്‍ പരിപാടിയിൽ പ്രഭാഷണം നിർവ്വഹിച്ചു. വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളുമായുള്ള ഗസ്റ്റ് ടോക്കുകൾ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികള്‍ യൂടൂബ് ലൈവായി പ്രദർശിപ്പിക്കപ്പെടും.
ആറു വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ മഹനീയ മൂഹൂര്‍ത്തത്തില്‍ ഇനിയുള്ള അഞ്ച് വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികളും 2025 ല്‍ സ്ഥാപനം എത്തിച്ചേരേണ്ട മേഖലകളേയും അടിസ്ഥാനപ്പെടുത്തി  മിഷന്‍ '25 എന്ന പേരില്‍ ദീർഘകാല അടിസ്ഥാനത്തിലുള്ള പ്രൊജക്ടിന് വിദഗ്ധ സമിതി രൂപം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only