25 ഓഗസ്റ്റ് 2021

സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥന് പാരിതോഷികം
(VISION NEWS 25 ഓഗസ്റ്റ് 2021)
ബോളിവുഡ് നടൻ സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥന് പാരിതോഷികം. ജോലിയിൽ ആത്മാർത്ഥതയും പ്രൊഫഷണലിസവും കാണിച്ച ഉദ്യോഗസ്ഥന് അർഹിക്കുന്ന പാരിതോഷികം നൽകുമെന്ന് സിഐഎസ്എഫ് ട്വീറ്റ് ചെയ്തു.

ഇയാൾക്കെതിരെ നടപടിയെടുത്തു എന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു. ആ​ഗസ്റ്റ് 20നായിരുന്നു വാർത്തയ്ക്ക് ആധാരമായ സംഭവം.

ടൈഗർ 3 എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി റഷ്യയിലേക്ക് പോകാനാണ് സൽമാൻ വിമാനത്താവളത്തിലെത്തിയത്. നടി കത്രീന കൈഫും കൂടെയുണ്ടായിരുന്നു. സെക്യൂരിറ്റി ക്ലിയറൻസിന് മുമ്പ് അകത്ത് കയറാൻ ശ്രമിച്ച സൽമാനെ ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only