👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഓഗസ്റ്റ് 2021

സഹകരണ സംഘം ഓഫീസിന് മുമ്പിൽ നില്പ്പു സമരം നടത്തി
(VISION NEWS 06 ഓഗസ്റ്റ് 2021)
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കൊടുവള്ളി കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളും, ജീവനക്കാരും സഹകരണ സംഘം ഓഫീസിന് മുമ്പിൽ നില്പ്പു സമരം നടത്തി. കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതി ആഹ്വാന പ്രകാരം നടന്ന സമരം സൊസൈറ്റി വൈസ് പ്രസിഡണ്ട് പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗവും,പ്രമുഖ സഹകാരിയുമായ വി.കെ.ഉണ്ണീരി അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഡയറക്ടർ പി.സി.ജമാൽ, സെക്രട്ടറി എൻ.ജയേഷ്, ജീവനക്കാരായ, എൻ. ദിവ്യ, ആർ.ടി അരുൺരാജ്, വി.കെ സദാനന്ദൻ, എം.കെ.രാകേഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only