21 ഓഗസ്റ്റ് 2021

ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവം; ഓണാശംസകൾ പങ്കുവച്ച് പ്രധാനമന്ത്രി
(VISION NEWS 21 ഓഗസ്റ്റ് 2021)
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

'ഓണത്തിന്റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.'-എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. 'ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഓണാശംസകൾ. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം മാത്രമല്ല. മനുഷ്യർ എല്ലാവരും ഒന്നുപോലെ ആമോദത്തിൽ വസിച്ച നല്ല കാലത്തിന്റെ ഓർമ പുതുക്കൽ കൂടിയാണ്. ആ സമത്വ സുന്ദര ലോകം വീണ്ടും സൃഷ്ടിക്കാനുള്ള പ്രചോദനമാകട്ടെ ഓണം' -എന്നാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only