👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാൻ കൊണ്ടു പോകവേ അപകടം എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
(VISION NEWS 14 ഓഗസ്റ്റ് 2021)
കോഴിക്കോട്: പുതിയ സൈക്കിൾ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിൽ ആദ്യ യാത്ര നടത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്‍റെയും സരിതയുടെയും ഏക മകൾ വൃന്ദ വിനോദ് ആണ് മരിച്ചത്. 

പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തിൽ റോഡിലിറങ്ങിയതായിരുന്നു വൃന്ദ.  സൈക്കിൾ റോഡിലേക്ക് ഇറക്കുന്നതിനിടെയുള്ള ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ സൈക്കിൾ ഹാൻഡിൽ വൃന്ദയുടെ വയറിൽ ശക്തമായി ഇടിച്ചു. ഇതേ തുടര്‍ന്ന് ചെറുകുടലിന് പരുക്കേറ്റ വൃന്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഏവരെയും ദു:ഖത്തിലാക്കി മരണത്തിന് കീഴടങ്ങിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only