25 ഓഗസ്റ്റ് 2021

പ്രതിഭകളെ ആദരിച്ചു.
(VISION NEWS 25 ഓഗസ്റ്റ് 2021)കൊടുവള്ളി: പ്രാവിൽ ഫൊസാക്ക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ അക്കാദമിക രംഗത്ത് മികവ് കൈവരിച്ച് പ്രതിഭകളെ ആദരിച്ചു.

എം ജി സർവ്വകലാശാലയിൽ നിന്ന് കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഫൊസാക്കയുടെ പ്രവർത്തക സമിതി അംഗവും കോടഞ്ചേരി ഗവ: കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ: മുഹമ്മദ് ബഷീർ എം പി , ജെ എൻ യു വിൽ നിന്ന് എം എ സോഷ്യോളജിയിൽ മാസ്റ്റർ ബിരുദവും , JRF ഉം നേടിയ എം പി ഇനാമു റഹ്മാൻ 
SSLC ,PLUS TWO പൊതു പരീക്ഷാ വിജയികൾ , എന്നിവരെ ഫൊസാക്ക ക്ലബ്ബ് ആദരിച്ചു.
പരിപാടിയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വെള്ളറ അബ്ദു , വാർഡ്‌ കൗൺസിലർ ഷഹനിദ ഷജീർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഫോസാക്ക പ്രസിഡൻ്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഷ്റഫ് സാബിത്ത് ഫോസാക്ക ഭാരവാഹികളും നാട്ടിലെ പൗര പ്രമുഖരുമായ , എം പി മൂസ മാസ്റ്റർ , എം.ടി. അബ്ദുൽ മജീദ് മാസ്റ്റർ, മുൻ കൗൺസിലർ എം പി ശംസുദ്ദീൻ പി ശറഫുദ്ദീൻ മാസ്റ്റർ മുഹമ്മദ് ചെമ്പ്ര ക്കാട് സി.പി ഫൈസൽ
  പി ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only