👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

വാവാട് ഉസ്താദ് അനുസ്മരണവും ദുആ സദസ്സും സംഘടിപ്പിച്ചു
(VISION NEWS 17 ഓഗസ്റ്റ് 2021)



ഓമശേരി: എസ്.വൈ.എസ് ഓമശേരി പഞ്ചായത്ത് കമ്മറ്റി വാവാട് ഉസ്താദ് അനുസ്മരണവും ദുആ സദസ്സും സംഘടിപ്പിച്ചു. ഓമശേരി ശംസുൽ ഉലമാ ഇസ് ലാമിക് സെൻററിൽ നടന്ന അനുസ്മരണ സദസ്സ് മണ്ഡലം എസ്.വൈ.എസ് ട്രഷറർ ബഷീർ ഹാജി കരീറ്റിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷനായിരുന്നു.ഫൈസൽ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സമസ്ത പ്രവാസി സെൽ വൈസ് പ്രസിഡൻറ് യു.കെ.ഹുസൈൻ ഓമശേരി, എൻ.മുഹമ്മദ് ഫൈസി നടമ്മൽ പൊയിൽ ദുആ സദസ്സിന് നേതൃത്വം നൽകി. സി.ഇബ്രാഹിം മാസ്റ്റർ വെളിമണ്ണ, കെ.പി.സി.ഇബ്രാഹിം, യു.ഹുസൈൻ മാസ്റ്റർ ഓമശേരി സംസാരിച്ചു.ടി.ടി.മജീദ് ഹാജി കണിയാർകണ്ടം, അബ്ദുൽ അസീസ് മുസ്ല്യാർ അമ്പലക്കണ്ടി, പി.ടി.കുഞ്ഞിരായിൻ ഹാജി, മുഹമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഉമർ ഫൈസി മങ്ങാട് സ്വാഗതവും സെക്രട്ടറി മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only