02 ഓഗസ്റ്റ് 2021

വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്
(VISION NEWS 02 ഓഗസ്റ്റ് 2021)

 


വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വർഷം മാത്രം 303 രൂപയാണ് കൂട്ടിയത്. ഇതോടെ പുതുക്കിയ വില 1623 രൂപയാണ്. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ വർധനയില്ല. കൊവിഡ് കാലത്ത് ഏറെ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ മേഖലയ്ക്ക് മേൽ ഏറ്റ കനത്ത പ്രഹരം കൂടിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only