20 ഓഗസ്റ്റ് 2021

താജ്മഹൽ രാത്രികാഴ്ചക്കായി വീണ്ടും തുറക്കുന്നു
(VISION NEWS 20 ഓഗസ്റ്റ് 2021)




കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന താജ്മഹൽ രാത്രികാഴ്ചകള്‍ക്കായി നാളെ മുതല്‍ തുറക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 17 മുതലാണ് താജ്മഹലിലെ രാത്രി സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ഓ​ഗസ്റ്റ് 21, 23, 24 തിയതികളില്‍ രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വൈകിട്ട് 8:30 മുതല്‍ 9മണി വരെ, 9 മുതല്‍ 9:30 വരെ, 9:30 മുതല്‍ 10 മണി വരെ എന്നിങ്ങനെയാണ് രാത്രി സന്ദര്‍ശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ സമയത്തും 50 സന്ദര്‍ശകരെ വരെയാണ് അനുവദിക്കുക. സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അനുസരിച്ചാണിത്. ടിക്കറ്റുകള്‍ ഒരു ദിവസം മുന്‍പ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only