22 ഓഗസ്റ്റ് 2021

ഭർത്താവിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
(VISION NEWS 22 ഓഗസ്റ്റ് 2021)




കോലഞ്ചേരിയിൽ ഭർത്താവിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) ആണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.

കഴിഞ്ഞ 18 ന് പുലർച്ചെയാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21 ന് മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only