20 ഓഗസ്റ്റ് 2021

ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും നിലനിൽക്കില്ല: നരേന്ദ്ര മോദി
(VISION NEWS 20 ഓഗസ്റ്റ് 2021)
അഫ്ഗാൻ ജനതയെ വേട്ടയാടുന്ന താലിബാനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നിലനിൽപ്പ് ശാശ്വതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭീകരതയാൽ വിശ്വാസം തകർക്കാനാവില്ല. സോമനാഥ ക്ഷേത്രം പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രം തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ ഈ ക്ഷേത്രം ഉയർത്തെഴുന്നേൽക്കുമ്പോഴെല്ലാം അത് ലോകത്തിന് തന്നെ ഏറ്റവും നല്ല മാതൃകയാണ്. എത്ര തകർക്കാൻ ശ്രമിച്ചാലും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ ഉദാഹരണമാണ് സോമനാഥ ക്ഷേത്രം’, പ്രധാനമന്ത്രി പറഞ്ഞു.

‘ഭീകരതയെ അടിസ്ഥാനമാക്കി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ചിന്തിക്കുന്ന ശക്തികൾക്ക് കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാൻ സാധിച്ചേക്കാം, പക്ഷേ അവരുടെ നിലനിൽപ്പ് ശാശ്വതമല്ല. മനുഷ്യത്വത്തെ എക്കാലവും അടിച്ചമർത്താൻ കഴിയില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only