👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

വർഷങ്ങളായി നിലനിൽക്കുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം ട്രാൻസ്ഫോമർ ഉദ്ഘാടനം ചെയ്തു
(VISION NEWS 13 ഓഗസ്റ്റ് 2021)
കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഈസ്റ്റ് കിഴക്കോത്ത് പ്രദേശത്ത് വർഷങ്ങളോളമായി നിലനിന്നിരുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം ആയി, വാർഡ് മെമ്പറുടെ യും പ്രദേശവാസികളുടെ യും നിരന്തരമായ ആവശ്യം പരിഗണിച്ച് കൊടുവള്ളി കെഎസ്ഇബി ഉദ്യോഗസ്ഥർ അടിയന്തരനടപടി യിലൂടെയാണ് ട്രാൻസ്ഫോമർ സാധ്യമായത്. ട്രാൻസ്ഫോമർ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസ്റി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി എം കാലിദ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്‌ദുറെഹ്മാൻ മുഖ്യ അതിഥിയായി. കെ കെ എച്ച് അബ്ദുറഹിമാൻ, കെ സി മുഹമ്മദ് ഹാജി, സി എം ബഷീർ, കെ എം മുഹമ്മദ് അലി, ബാബുരാജ് പൂളക്കമണ്ണിൽ, ശിഹാബ് നോവ, എന്നിവർ സംസാരിച്ചു.കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ പുഷ്പൻ സ്വാഗതവും ഓവർസിയർ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only