01 ഓഗസ്റ്റ് 2021

മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് ബി.എസ്.എഫ്
(VISION NEWS 01 ഓഗസ്റ്റ് 2021)

 


ഇന്ത്യക്ക് ടോക്കിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ സമ്മാനിച്ച മീരാഭായ് ചാനുവിന് അഭിനന്ദിച്ച് ബി.എസ്.എഫ്. ചാനുവിനെ മണിപ്പൂരിലെ 182 ബറ്റാലിയൻ ബി.എസ്.എഫ് സേനാവിഭാഗമാണ് ആദരിച്ചത്. ചാനുവിന്റെ ജില്ലാ കേന്ദ്രത്തിലെ സൈനിക കേന്ദ്രമായ ദാമോദർ മേഖലയിലാണ് സൈന്യം അനുമോദന പരിപാടി സംഘടിപ്പിച്ചത്. മണിപ്പൂരിലെ നോംഗ്‌പോക് കാക്ചിംഗ് ഗ്രാമവാസിയാണ് മീരാഭായ് ചാനു. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു ഒളിംപിക്‌സിൽ വെള്ളിമെഡൽ സ്വന്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only