👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

നീന്തൽ സർട്ടിഫിക്കറ്റിന്റെ ബോണസ് മാർക്ക്; നീന്തി പ്രതിഷേധിച്ച് കായിക താരങ്ങൾ
(VISION NEWS 28 ഓഗസ്റ്റ് 2021)


കോഴിക്കോട്: കോവിഡ് പ്രതിസന്ധി സമയത്ത് പ്ലസ് വൺ അപേക്ഷ സ്വീകരിക്കുന്ന വ്യവസ്ഥിതിയിൽ മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി അശാസ്ത്രീയമായി നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുകളിലെ ബോണസ് മാർക്ക് എടുത്തുമാറ്റണമെന്ന് കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി നേത്യത്വത്തിൽ നീന്തി പ്രതിഷേധിച്ചു. മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് സെന്റർ നീന്തൽകുളത്തിലായിരുന്നു പ്രതിഷേധ നീന്തൽ സംഘടിപ്പിച്ചത്.
കുട്ടികളുടെ നീന്തൽ പരിശോധന കൃത്യമായി വിലയിരുത്തി വേണം സർട്ടിഫിക്കറ്റ് നൽകാൻ. നിലവിലെ സാഹചര്യം അപ്രായോഗികമാണ്. കോവിഡ് സാഹചര്യത്തിൽ കുട്ടികൾ നീന്തൽ കുളത്തിൽ എത്തുമ്പോഴുള്ള കൂടിചേരലുകളും പരിശോധനയും കോവി ഡ് രൂക്ഷമാകാൻ വഴിയൊരുക്കുകയെയുള്ളൂ. ഇത്തരം സാഹചര്യത്തിൽ നീന്തലിനുള്ള ബോണസ് മാർക്കിനുള്ള പരിശോധന നടക്കുന്നില്ല. പഞ്ചായത്ത് മെമ്പർമാർ ഒരു പരിശോധനയും നടത്താതെ ആവശ്യപെടുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ് നൽകുന്നു. ഇതു വഴി അനർഹർക്ക് അവരാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ വഴിയൊരുങ്ങുന്നു.
കൃത്യമായ പരിശോധന നടത്തുന്നത് വരെ താൽകാലികമായി സർട്ടിഫിക്കറ്റുകൾ പ്ലസ് വൺ ബോണസ് മാർക്കിന് പരിഗണിക്കരുതെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ദേശീയ കായിക വേദി  ജില്ലാ പ്രസിഡന്റ് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു.
ഫാറൂക്ക് പുത്തലത്ത്, പി. അഹദ് സമാൻ, അഖിൽ മടവൂർ , പി. ആഷിഖ് , എം.എ ഫായിസ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only