👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഓഗസ്റ്റ് 2021

ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ പിടികൂടി ക്രൂരമായി കൊലപ്പെടുത്തി; സ്ഥിരീകരിച്ച് അഫ്ഗാൻ
(VISION NEWS 02 ഓഗസ്റ്റ് 2021)

 
ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയെ അതിക്രൂരമായി താലിബാൻ കൊലപ്പെടുത്തിയതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്തി അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സസിന്റെ വക്താവ് അജ്മൽ ഒമർ ഷിൻവാരിയാണ് സ്ഥിരീകരണം നൽകിയത്. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സിദ്ദിഖിക്ക് വെടിയേറ്റതെന്ന വാദം ഒമർ ഷിൻവാരി തള്ളി. പിടികൂടി തടവിലാക്കിയ താലിബാൻ സിദ്ദിഖിയെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം സംബന്ധിച്ച് അന്വേഷിച്ചുവരുകയാണ്. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയോ എന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയ സ്ഥലം നിലവിൽ താലിബാൻ അധീനതയിലാണ്. അതുകൊണ്ടു തന്നെ ദൃക്സാക്ഷികളെ കണ്ടുപിടിക്കാൻ സമയമെടുക്കും- അഫ്ഗാൻ പ്രതിനിധി കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only