28 ഓഗസ്റ്റ് 2021

മൈസൂർ കൂട്ടബലാത്സംഗം : പ്രതികൾ മലയാളി വിദ്യാർത്ഥികൾ അല്ല, പഴക്കച്ചവടക്കാരായ കൂലിപ്പണിക്കാര്‍
(VISION NEWS 28 ഓഗസ്റ്റ് 2021)

മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് മലയാളികൾ അല്ലെന്ന് വ്യക്തമായി. സംഭവത്തില്‍ കൂലപ്പണിക്കാരായ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നാലുപേരെ തമിഴ്‌നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയത് . തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു.അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്.കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only