👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

ഇത് ന​ഗ്നരുടെ നാട്! കടകളിലും ഹോട്ടലുകളിലും നിരത്തുകളിലും ബീച്ചിലുമെല്ലാം ന​ഗ്നരായി നടക്കാം
(VISION NEWS 28 ഓഗസ്റ്റ് 2021)
ആളുകൾ വസ്ത്രമൊന്നും ധരിക്കാതെ സ്വതന്ത്രമായി നടക്കുന്ന ഒരു നാട് ഉണ്ട് ഇവിടെ. വസ്ത്രത്തിന്റെ ഇറക്കം ഒരൽപം കുറഞ്ഞാൽ പോലും ആളുകൾ തുറിച്ച് നോക്കുകയും കമന്റ് പറയുകയും ചെയ്യുന്ന നമ്മുടെ നാട്ടിലുള്ളവർക്ക് ഒരുപക്ഷേ, ഈ സ്ഥലത്തെ കുറിച്ച് കേൾക്കുമ്പോൾ വലിയ അതിശയോക്തി തോന്നിയേക്കാം. എന്നാൽ, ഇങ്ങനെ ഒരു സ്ഥലമുണ്ട്. തെക്കൻ ഫ്രാൻസിന്റെ തീരത്തുള്ള പ്രശസ്തമായ ക്യാപ് ഡി ആഡ്ജ് ബീച്ചും പ്രദേശവും റിസോർട്ടും ആണ് ലോകത്തിലെ ഏറ്റവും വലിയ നഗ്ന നഗരമായി കണക്കാക്കപ്പെടുന്നത്.

ഇവിടെ സന്ദർശകർക്ക് സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ പോലും വസ്ത്രമില്ലാതെ നടക്കാം എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, ഇവിടെ മിക്കവാറും ആളുകളെത്തുകയും ന​ഗ്നമായ ജീവിതം ആസ്വദിക്കുകയും ചെയ്യാറുണ്ട്. വേനൽക്കാലത്ത് മനോഹരമായ ബീച്ച് കാണാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തുന്നു. ക്യാപ് ഡി ആഡ്ജ് എന്നാണ് അതിന്റെ പേര്. ഈ നഗരത്തെ 'ന്യൂഡ് സിറ്റി' എന്നും വിളിക്കുന്നു. വ്യത്യസ്തമായ ആ ജീവിതശൈലി കാരണം ഇവിടം എല്ലായ്പ്പോഴും പ്രധാനവാർത്തകളിൽ നിറയാറുണ്ട്.

ന്യൂഡ് ടൂറിസത്തിനായി ആളുകൾ വരുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും നേരിടേണ്ടതില്ല. അവർക്ക് വസ്ത്രമില്ലാതെ ഇവിടെ കറങ്ങാം. ഈ ചെറുപട്ടണത്തിലെ താമസക്കാരും, ആണായാലും, പെണ്ണായാലും പൂർണ നഗ്നരായി നടക്കാറുണ്ട്. അവിടത്തെ ബീച്ചുകളും തെരുവുകളും ഇടവഴികളും നഗ്നരായ ആളുകളാൽ ചിലപ്പോൾ നിറഞ്ഞിരിക്കും. വേനൽക്കാലത്ത്, ലോകമെമ്പാടുമുള്ള ആയിരങ്ങൾ ബീച്ച് ജീവിതം ആസ്വദിക്കാൻ ഇവിടെയെത്തുന്നു. അതേസമയം ഇവിടെ എത്തുന്നവരിൽ കൂടുതലും മധുവിധു ആഘോഷിക്കാൻ വരുന്നവരാണ്. ഏറ്റവും പ്രശസ്തമായ ഒരു ഹണിമൂൺ സ്പോട്ട് കൂടിയാണ് ഇത്. ഇവിടത്തെ മനോഹരമായ ബീച്ചുകളും, വസ്ത്രമില്ലാതെ കറങ്ങാനുള്ള സ്വാതന്ത്ര്യവും നിരവധി ദമ്പതികളെ ഇവിടെയ്ക്ക് ആകർഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only