👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

മുലയൂട്ടുന്ന അമ്മമാര്‍ വാക്‌സിനെടുക്കുന്നത് കുഞ്ഞുങ്ങൾക്ക് ദോഷമോ..? പഠനം പറയുന്നത് ഇങ്ങനെ
(VISION NEWS 26 ഓഗസ്റ്റ് 2021)
​ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കൊവിഡ് വാക്സിൻ എടുക്കുന്നതിനെ പറ്റി നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പ്രചരിക്കുന്നത്. വാക്സിൻ എടുക്കരുത്, മുലയൂട്ടുന്ന അമ്മമാർ വാക്സിനെടുക്കുന്നത് കുട്ടികളെ ദോഷമായി ബാധിക്കും എന്നൊക്കെയുള്ള പ്രചാരണങ്ങളാണ് വരുന്നത്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ..? പഠനങ്ങളും ​ഗവേഷകരും പറയുന്നത് ഇങ്ങനെയാണ്.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമെല്ലാം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഇത് അവരുടെ ആരോഗ്യത്തിനും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഒരുപോലെ സുരക്ഷിതമാണെന്നുമാണ് പഠനങ്ങളത്രയും അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിട്ടുണ്ട്. യുഎസിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. മുലയൂട്ടുന്ന അമ്മമാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രോഗത്തിനെതിരായ ആന്റിബോഡികള്‍ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്കും എത്തുമെന്നും അതുവഴി കൊവിഡിനെതിരായ പ്രതിരോധം കുഞ്ഞുങ്ങളിലും ഉണ്ടാകുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

2020 ഡിസംബറിനും 2021 മാര്‍ച്ചിനുമിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 'ഫൈസര്‍', 'മൊഡേണ' വാക്‌സിനുകള്‍ സ്വീകരിച്ച സ്ത്രീകളാണ് പഠനത്തിന്റെ ഭാഗമായത്. മൂന്ന് തവണയെങ്കിലും ഇവരുടെ മുലപ്പാലും രക്തവും പരിശോധനയ്ക്ക് വിധേയമാക്കിയതായും പരിശോധനകളില്‍ മുലപ്പാലിലും രക്തത്തിലും ഒരുപോലെ കൊവിഡിനെതിരായ ആന്റിബോഡികള്‍ കണ്ടെത്താനായതായും ഗവേഷകര്‍ അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only