20 ഓഗസ്റ്റ് 2021

ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനാക്കി മോട്ടോർ വാഹന വകുപ്പ്
(VISION NEWS 20 ഓഗസ്റ്റ് 2021)
ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയിക്കഴിഞ്ഞതായി മോട്ടോർ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച നടപടികൾക്കായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ www.parivahan.gov.in ൽ നൽകണം. മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി. 

മോട്ടോർ വാഹന ഇടപാടുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുന്നതിന് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.“നിലവിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും മോട്ടോർ വാഹനവകുപ്പിൽ ഓൺലൈനിൽ ആയിക്കഴിഞ്ഞതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only