👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ
(VISION NEWS 28 ഓഗസ്റ്റ് 2021)



ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്​ ചെയ്തത്. സ്വന്തം വീടിനോട് ചേര്‍ന്നാണ് റഫീഖിന് ചികിത്സാ കേന്ദ്രം ഉള്ളത്.

ആഗസ്​റ്റ്​ 14നായിരുന്നു സംഭവം. ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് മുഹമ്മദ് റഫീഖിനെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ ചികിത്സ കേന്ദ്രത്തില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ റിമാന്‍ഡ്​ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only