👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഓഗസ്റ്റ് 2021

ചൈനയെ വിറപ്പിച്ച്‌ ഡെല്‍റ്റ വകഭേദം ; പരിശോധന വ്യാപിപ്പിച്ചു
(VISION NEWS 01 ഓഗസ്റ്റ് 2021)

 


ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കൊവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ 20-ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് മുന്‍ നിര്‍ത്തി യാത്രകളിലടക്കം കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.

ഇന്ന് മാത്രം 75 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 53 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് പടര്‍ന്നത് . ഇതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പരിശോധന വ്യാപിപ്പിക്കുകയാണ് ചൈന. നാന്‍ജിങ് ഉള്‍പ്പെടുന്ന ജിയാങ്സു പ്രവിശ്യയില്‍ മാത്രം 92 ലക്ഷം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ഇതില്‍ ലക്ഷക്കണക്കിന് പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചൈനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only