👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

സ്‌ക്രീന്‍ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രണം; തട്ടിപ്പിന്റെ മറ്റൊരു രീതി; മുന്നറിയിപ്പുമായി കേരള പൊലീസ്
(VISION NEWS 16 ഓഗസ്റ്റ് 2021)




തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ തട്ടിപ്പിന്റെ മറ്റൊരു രീതി ആകുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.

ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകള്‍ കാണാന്‍ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ക്രമേണ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച്‌ പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയുന്നു. അതിനാല്‍ ഇത്തരം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

അതേസമയം സംസ്ഥാനത്തെ സ്‌കൂള്‍ അധ്യായനം ഓണ്‍ലൈനായതോടെ വിദ്യാര്‍ഥികളും അധ്യാപകരും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട് പൊലീസ് കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only