24 ഓഗസ്റ്റ് 2021

കൊവിഡ് വാക്സിൻ ഇനി വാട്സാപ്പിലൂടെയും ബുക്ക് ചെയ്യാം;മൊബൈലിൽ സേവ് ചെയ്യേണ്ട നമ്പർ ഇതാണ്..
(VISION NEWS 24 ഓഗസ്റ്റ് 2021)
സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി വാട്‌സാപ്പ്. മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്‌സാപ്പ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയാണ് സേവനം നല്‍കുന്നത്.നേരത്തെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ഒരുക്കിയിരുന്നു. 32ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തിയതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

വാട്സാപ്പിലൂടെ തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കും. ഇതിന്റെ ഭാഗമായി https://wa.me/+919013151515 എന്ന വാട്‌സ്ആപ്പ് നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യണം.ബുക്ക് സ്ലോട്ട് എന്ന് ടൈപ്പ് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചാണ് വാക്‌സിന്‍ ബുക്ക് ചെയ്യേണ്ടത്. ഇതിന് പിന്നാലെ ആറക്ക നമ്പര്‍ വണ്‍ ടൈം പാസ് വേര്‍ഡായി ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള ദിവസവും വാക്‌സിനേഷന്‍ കേന്ദ്രവും തെരഞ്ഞെടുത്ത് വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്. പിന്‍കോഡും ലൊക്കേഷനും കൈമാറിയാണ് ബുക്കിംഗ് പൂര്‍ത്തിയാക്കേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only