👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
(VISION NEWS 08 ഓഗസ്റ്റ് 2021)
കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച്‌ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും പുറത്ത്. കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനേഷ്‌കുമാര്‍ വര്‍മയെയും ബിഹാറില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്.

ഇതോടെ മനേഷ്‌കുമാര്‍ വര്‍മയാണ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതെന്ന നിഗമനത്തിലാണ് പൊലീസ്. തോക്ക് വാങ്ങിയ ബിഹാറില്‍നിന്ന് തന്നെയാകും ഈ പരിശീലനം ലഭിച്ചതെന്നും പൊലീസ് കരുതിയിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തോക്ക് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കാണെന്നും പൊലീസ് കരുതുന്നു. ഇതുവരെ ഇരുപതോളം തോക്കുകള്‍ വിറ്റതായി അറസ്റ്റിലായ സോനുകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോണില്‍നിന്ന് കേരളത്തില്‍നിന്നുള്ള കൂടുതല്‍പേരുടെ നമ്പറുകള്‍ ലഭിച്ചതായും വിവരമുണ്ട്. രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only