👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

'രോഗങ്ങളുള്ളവർ കൊവിഡ് ലക്ഷണം കണ്ടാല്‍ ആശുപത്രിയിലേക്ക് മാറണം': മന്ത്രി വീണ ജോര്‍ജ്
(VISION NEWS 29 ഓഗസ്റ്റ് 2021)

ഐക്യത്തോടെ മുന്നോട്ടുപോകേണ്ട ഘട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കൊവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വയം ചികിത്സ പാടില്ലെന്നും സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുത്. ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണം. കുട്ടികളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മലപ്പുറത്ത് 50 വെന്റിലേറ്റർ കൂടി സജ്ജമാകുമെന്നും എല്ലാ ജില്ലയിലും ഐ.സി.യുയും വെന്റിലേറ്ററും കൂട്ടുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only