👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഓഗസ്റ്റ് 2021

ട്വിറ്ററിന് മേക്കോവർ..; പുത്തൻ മാറ്റങ്ങൾ അറിയാം
(VISION NEWS 13 ഓഗസ്റ്റ് 2021)
തങ്ങളുടെ വെബ്, ഫോൺ ആപ്ലിക്കേഷനുകളിൽ പുത്തൻ മാറ്റങ്ങളുമായി ട്വിറ്റർ.‌ ചിർപ് എന്ന പുതിയ ഫോണ്ട് ആണ് പ്രധാന ആകർഷണം. ട്വിറ്റർ ഉപയോക്താക്കൾക്ക് പലർക്കും ഇതിനോടകം തന്നെ പുതിയ മാറ്റങ്ങൾ ലഭ്യമായിട്ടുണ്ടാകും.ആദ്യകാല വുഡ്‌കട്ട് മാതൃകകളുടെ സവിശേഷതകൾ പുത്തൻ ഫോണ്ടിൽ സംയോജിപ്പിക്കുന്നു. മികച്ച ദൃശ്യാനുഭവം ഉറപ്പ് വരുത്താൻ ട്വിറ്ററിന്റ പ്രശസ്തമായ നീല നിറം ഇനി ഇന്റർഫെയ്‌സിൽ കുറയും. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതിനാണ് ഈ മാറ്റം. ഉപയോക്താക്കൾക്ക് പുതിയ പാലറ്റ് ഓപ്ഷനുകൾ ലഭ്യമാക്കാനും ട്വിറ്ററിന് പദ്ധതിയുണ്ട്.

'ഫോളോ' ബട്ടണിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതുവരെ നീല ബട്ടൺ ആയിരുന്നെങ്കിൽ ഇനി കറുത്ത നിറത്തിലാണ് ഇവ പ്രദർശിപ്പിക്കുക. Follow എന്ന എഴുത്ത് മികച്ച രീതിയിൽ വായിക്കാൻ കറുപ്പ് നിറമാണ് നല്ലത് എന്നാണ് ട്വിറ്റർ വിശദീകരിക്കുന്നത്. അനാവശ്യമായ ഡിവൈഡർ ലൈനുകൾ നീക്കം ചെയ്യുകയും എളുപ്പത്തിലുള്ള വായനയ്ക്കായി ഫീഡുകൾ തമ്മിലുള്ള അകലം കൂട്ടുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only