👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

ഓൺലൈനിൽ ബുക്ക് ചെയ്ത് മദ്യം വാങ്ങാം; ബെവ്കോയുടെ പരീക്ഷണം ഇന്ന് മുതൽ
(VISION NEWS 17 ഓഗസ്റ്റ് 2021)
മദ്യവിൽപ്പനശാലകളിലെ തിരക്കിന്റെ പേരിൽ പതിവായി പഴികേൾക്കുന്ന ബെവ്കോ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ഇന്ന് മുതൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുകയാണ്.


 പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് ഇത് നടപ്പാക്കുന്നത്. വിജയിച്ചാൽ കൂടുതൽ ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

 തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.മദ്യം തെരഞ്ഞെടുത്ത് പണമടച്ച്കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only