👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഓഗസ്റ്റ് 2021

ശ്രുതിയുടെ മരണം കൊലപാതകം;കൊടുംക്രൂരത അവിഹിത ബന്ധം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന്
(VISION NEWS 01 ഓഗസ്റ്റ് 2021)

 


പാലക്കാട് വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം ക്രൂര കൊലപാതകം. ഭര്‍ത്താവ് ശ്രീജിത്ത് തീ കൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തി.

ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തായത്.

ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായി ഉണ്ടായിരുന്നതായും പൊലീസിന് ബോധ്യമായത്.

ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്‍പ്പെടെ എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only