20 ഓഗസ്റ്റ് 2021

ഭീകരർ കൊലപാതകങ്ങൾക്ക്​ പ്രതിഫലം നൽകുന്നത്​ ബിറ്റ്​കോയിനിലൂടെയെന്ന് ഇന്ത്യ
(VISION NEWS 20 ഓഗസ്റ്റ് 2021)
ഭീകര സംഘങ്ങളിലേക്കുള്ള പണമൊഴുക്ക്​ കൂടുതൽ ശക്തമാകുന്നുണ്ടെന്ന്​ ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്​ ജയശങ്കർ ഐക്യരാഷ്​ട്ര സഭയിൽ. ഭീകരർ ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾക്ക്​ പ്രതിഫലം നൽകുന്നത്​ ക്രിപ്റ്റോ കറൻസിയായ ബിറ്റ്​കോയിൻ ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

'സിറിയ, ഇറാഖ്​ തുടങ്ങിയ രാജ്യങ്ങളിൽ ഐ.എസ്​ സജീവ​മാണ്​. ആഫ്രിക്കയിൽ കൂടുതൽ ശക്തമാകുന്നുണ്ട്​. ഐ.എസിലേക്കുള്ള പണമൊഴുക്ക്​ വർധിച്ചിട്ടുമുണ്ട്​. കൊലപാതകങ്ങൾക്ക്​ ബിറ്റ്​കോയിനിൽ ആണ്​ പ്രതിഫലം നൽകുന്നത്​' -ജയശങ്കർ പറഞ്ഞു.

'കൊവിഡിനെ കുറിച്ച്​ പറയുന്നതു പോലെ തന്നെയാണ്​ ഭീകരതയെ കുറിച്ച്​ പറയുന്നതും -എല്ലാവരും സുരക്ഷിതരാകുന്നത്​ വരെ ആരും സുരക്ഷിതരായിരിക്കില്ല.' -ജയശങ്കർ കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only