20 ഓഗസ്റ്റ് 2021

ലിംഗമാറ്റ ശസ്ത്രക്രിയയിൽ വീഴ്ച; വെളിപ്പെടുത്തലുമായി മറ്റൊരു ട്രാന്‍സ്ജെന്‍‍ഡര്‍
(VISION NEWS 20 ഓഗസ്റ്റ് 2021)
ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍‍ഡര്‍ യുവതിയുടെ ജീവിതം ദുരിതത്തില്‍. കൊല്ലം പുനലൂര്‍ സ്വദേശി നന്ദന സുരേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായത്. രണ്ട് വര്‍ഷം മുമ്പ് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇത് പൂര്‍ണ്ണ പരാജയത്തിലാണ് അവസാനിച്ചത്.

മൂത്രമൊഴിക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ്. മൂത്രനാളി അടഞ്ഞുപോയതിനാല്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച്‌ കുത്തിയാണ് ഇപ്പോള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതെന്നാണ് നന്ദന പറയുന്നത്. ആരോഗ്യസ്ഥിതി വളരെ മോശമാണ്. തുടര്‍ച്ചയായി രക്തസ്രാവവും ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ സര്‍ട്ടിഫിക്കറ്റോ മറ്റ് വിവരങ്ങള്‍ പോലും ആശുപത്രി നല്‍കുന്നില്ലെന്നും നന്ദന പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only