19 ഓഗസ്റ്റ് 2021

ഓമശ്ശേരിയിൽ ഓണച്ചന്ത നാളെ സമാപിക്കും.
(VISION NEWS 19 ഓഗസ്റ്റ് 2021)


ഓമശ്ശേരി:ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും സൂയുക്താഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ ഓണ സമൃദ്ധി-കർഷക ചന്തക്ക്‌ തുടക്കമായി.കൃഷിഭവന്‌ താഴെയാണ് ഓണച്ചന്തയൊരുക്കിയത്‌.നാളെ (വെള്ളി) സമാപിക്കും.കർഷകരിൽ നിന്നും നേരിട്ട്‌ ശേഖരിച്ച വിഷ രഹിത പച്ചക്കറികളും ഹോർട്ടി കോർപ്പ്‌ ഉൽപ്പന്നങ്ങളുമാണ്‌ മിതമായ നിരക്കിൽ ഓണച്ചന്തയിൽ വിൽക്കപ്പെടുന്നത്‌.

പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,സ്റ്റാന്റിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷരായ യൂനുസ്‌ അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,ബ്ലോക്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ഓഫ്‌ അഗ്രികൾച്ചർ ലേഖ കാക്കനാട്ട്‌,അസിസ്റ്റന്റ്‌ കൃഷി ഓഫീസർ കെ.വിനോദ്‌ പോൾ,പഞ്ചായത്ത്‌ മെമ്പർമാർ,കൃഷി ഭവൻ ഉദ്യോഗസ്ഥർ സംബന്ധിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only