19 ഓഗസ്റ്റ് 2021

ഓഫീസ് ഉൽഘടനം ചെയ്തു
(VISION NEWS 19 ഓഗസ്റ്റ് 2021)


കൊടുവള്ളി :കൊടുവള്ളി നഗരസഭ 23 ആം ഡിവിഷൻ കൗൺസിലറുടെ ഓഫീസ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൗൺസിലർ ടി മൊയ്‌തീൻ കോയയുടെ നേതൃത്വത്തിലാണ് ഓഫീസ് ആരംഭിച്ചത്. നാടിന്റെ പൊതു വികസന കാര്യങ്ങളിൽ പക്ഷഭേദമില്ലാതെ പ്രവർത്തിക്കുന്നവരാണ് മാതൃകാ ജനപ്രതിനിധികളെന്ന് തങ്ങൾ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷതവഹിച്ചു. ജാബിർ കരീറ്റിപറമ്പ്, മുഹമ്മദലി എൻ കെ,പി ടി എ കാദർ, ടി പി സൈനുൽ ആബിദ്,നൗഫൽ ആമീൻ, പി കെ കാദർ, എ മുസ്തഫ, നിഷാദ് എൻ, ടി അഷ്‌റഫ്‌ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only