25 ഓഗസ്റ്റ് 2021

അധ്യാപകരുടെ വാക്‌സിനേഷൻ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കണമെന്ന് കേന്ദ്രം
(VISION NEWS 25 ഓഗസ്റ്റ് 2021)
സെപ്റ്റംബർ അഞ്ചിനകം രാജ്യത്തെ സ്കൂൾ അധ്യാപകർക്കുള്ള കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. സെപ്റ്റംബർ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിൻ അധികമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only