👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

ജോൺസൺ ആൻഡ് ജോൺസന് അനുമതി;വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് ഇന്ത്യ അനുമതി നൽകി
(VISION NEWS 07 ഓഗസ്റ്റ് 2021)
ജോൺസൺ ആൻഡ് ജോൺസൺന്റെ കൊവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ. അടിയന്തര ഉപയോ​ഗത്തിനാണ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനുള്ള ഒറ്റ ഡോസ് വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസൺന്റേത്. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണിത്. വ്യാഴാഴ്ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുക. കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only